Monday, April 29, 2024
spot_img

ഫ്രഞ്ച് ലീഗിൽ പി.എസ്.ജി സർവ്വാധിപത്യം ; 11-ാം ഫ്രഞ്ച് ലീഗ് കിരീടവുമായി ക്ലബ്

പാരിസ് : ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി. ഇത്തവണയും കിരീടമുയർത്തി. സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തില്‍ സമനില വഴങ്ങിയതോടെ പി.എസ്.ജി. കിരീടമുറപ്പിച്ചു. ഇനി ഒരു മത്സരം കൂടി ക്ലബിന് ലീഗില്‍ അവശേഷിക്കുന്നുണ്ട്.

37 മത്സരങ്ങളില്‍ നിന്ന് 85 പോയന്റാണ് പി.എസ്.ജിക്കുള്ളത്. രണ്ടാമതുള്ള ലെന്‍സിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 81 പോയന്റാണുള്ളത്. സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തില്‍ അർജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി പി.എസ്.ജിയ്ക്ക് വേണ്ടി ഗോൾ നേടി . പി.എസ്.ജിയുടെ മുൻ താരമായ കെവിന്‍ ഗാമെയ്‌റോയാണ് സ്ട്രാസ്ബര്‍ഗിനായി സമനില ഗോൾ കണ്ടെത്തിയത്.

പി.എസ്.ജിയുടെ 11-ാം ഫ്രഞ്ച് ലീഗ് കിരീടമാണിത്. ഇതോടെ ഏറ്റവുമധികം തവണ ഫ്രഞ്ച് ലീഗ് കിരീടം നേടുന്ന ടീമെന്ന റെക്കോഡ് പി.എസ്.ജി. സ്വന്തമാക്കി. കഴിഞ്ഞ 11 സീസണുകള്‍ക്കിടയില്‍ പി.എസ്.ജി. നേടുന്ന ഒന്‍പതാം കിരീടം കൂടിയാണിത്.

Related Articles

Latest Articles