Thursday, May 2, 2024
spot_img

ബംഗാൾ പ്രതിഷേധം ; ബിജെപി നേതാവ് സ്വപൻ ദാസ് ഗുപ്തയ്ക്ക് പരിക്കേറ്റു ; സർക്കാരിന്റെ യഥാർത്ഥ മുഖം പുറത്തു വന്നു എന്ന് പ്രസ്താവന

പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് (ടിഎംസി) സർക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിൽ വൻ സംഘർഷം. പ്രതിഷേധത്തിനിടയിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് സ്വപൻ ദാസ് ഗുപ്തയ്ക്ക് പരിക്കേറ്റു.

“അവർ പ്രതിഷേധക്കാരെ വെടിവച്ചു, ലാത്തി ചാർജ്ജ് ചെയ്തു. എന്നെ ഒരു പോലീസുകാരൻ തള്ളിയിട്ടു. സമാധാനപരമായ ഒരു പ്രകടനത്തെ ഈ രീതിയിൽ ആക്രമിച്ചു. ഹൗറയിലും സാന്ത്രാഗച്ചിയിലും അവർ ബിജെപി പ്രവർത്തകരെ ആക്രമിച്ചു. ഇത് അഴിമതിക്കെതിരായ മാർച്ചായിരുന്നു.”ദാസ് ഗുപ്ത പറഞ്ഞു

“ഈ ബംഗാൾ സർക്കാരിന്റെ യഥാർത്ഥ മുഖം രാജ്യം മുഴുവൻ അറിയണം. അവരുടെ കൂട്ടാളികളിൽ നിന്ന് പണം കണ്ടെത്തി. ഇതൊരു നിയമവിരുദ്ധ സർക്കാരായി മാറുകയാണ്.”പശ്ചിമ ബംഗാൾ എല്ലാത്തിലും പിന്നിലാണെന്ന് സർക്കാരിനെതിരെ ആഞ്ഞടിച്ച് കൊണ്ട് ദാസ് ഗുപ്ത പറഞ്ഞു.

തന്റെ പാർട്ടി പ്രവർത്തകർക്ക് നേരെ ബോംബുകളും കല്ലുകളും എറിഞ്ഞതായി ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാറും അവകാശപ്പെട്ടു.

“ഞങ്ങൾ കുത്തിയിരിപ്പ് പ്രതിഷേധത്തിലാണ്. പ്രക്ഷോഭം തുടരും. പശ്ചിമ ബംഗാൾ പോലീസ് മമത ബാനർജിയുടെ ദിശയിലാണ് (ബലം പ്രയോഗിക്കുന്നത്). മമത ബാനർജിക്ക് ബിജെപിയെ ഭയമാണ്. ലക്ഷക്കണക്കിന് ആളുകൾ ഇവിടെ തടിച്ചുകൂടിയിരുന്നു. അവർ എല്ലാ സ്റ്റേഷനുകളിലും കയറി ഞങ്ങളുടെ പ്രവർത്തകരെ മർദ്ദിക്കുന്നു. അറസ്റ്റിന് അൽപ്പസമയം മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകളാണിത്.

Related Articles

Latest Articles