Thursday, May 2, 2024
spot_img

ദേശീയ സിനിമാ ദിനം പുതിയ തീയതിയിലേയ്ക്ക് മാറ്റിയതറിയിച്ച് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ

 

സെപ്തംബർ 16 ന് വിവിധ മൾട്ടിപ്ലക്സുകൾ ആഘോഷിക്കാൻ നിശ്ചയിച്ചിരുന്ന ദേശീയ സിനിമാ ദിനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (MAI) ഇപ്പോൾ ദിനചാരണ തിയതി നീട്ടി . റിലീസ് ചെയ്യുന്ന വിവിധ സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷൻ വർദ്ധിപ്പിക്കാനാണ് മൾട്ടിപ്ലക്‌സുകളുടെ തീരുമാനം.

നേരത്തെ സെപ്തംബർ 16നായിരുന്നു ദേശീയ സിനിമാ ദിനം ആചരിച്ചിരുന്നതെങ്കിൽ പകരം സെപ്തംബർ 23ന് ഇന്ത്യയിലുടനീളമുള്ള സിനിമാ തിയേറ്ററുകൾ ദിനം ആഘോഷിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വ്യവസായം പുനരുജ്ജീവനത്തിന്റെ കാര്യത്തിൽ ആഭ്യന്തര സിനിമാ വ്യവസായത്തിന് ഈ ദിനം പ്രധാനമാണെന്ന വസ്തുത വിശദീകരിച്ചുകൊണ്ട് എം എ ഐ ഒരു പ്രസ്താവന ഇറക്കുകയും തീയതിയിലെ മാറ്റം പ്രഖ്യാപിക്കുകയും ചെയ്തു.

“ദേശീയ സിനിമാ ദിനം സിനിമാശാലകൾ വിജയകരമായി വീണ്ടും തുറന്നത് ആഘോഷിക്കുന്നു. ഇത് സാധ്യമാക്കിയ സിനിമാപ്രേമികൾക്ക് ‘നന്ദി’ ഉണ്ട്. തങ്ങളുടെ അടുത്തുള്ള തീയറ്ററിലേക്ക് ഇതുവരെ മടങ്ങിയെത്താത്ത സിനിമാപ്രേമികൾക്കുള്ള ഒരു ക്ഷണം കൂടിയാണിത്. ഇന്ത്യയ്ക്ക് അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ആഭ്യന്തര വ്യവസായമാണ് സിനിമ ” പ്രസ്താവനയിലെ വരികളാണിവ.

Related Articles

Latest Articles