ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ദേശിയ സുരക്ഷയ്ക്കും സ്ത്രീശാക്തീകരണത്തിനും പരിഗണന നല്‍കുന്നതാകും ബി.ജെ.പിയുടെ പ്രകടന പത്രിക. . ഇന്ന് പതിനൊന്ന് മണിക്കാണ് പ്രകടന പത്രികയുടെ പ്രകാശനം.
അഴിമതിയില്ലാത്ത സര്‍ക്കാരിനാണ് ബിജെപി ശ്രമിക്കുകയെന്നു ഇന്നലെ കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റിലി വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ്പുള്ള ഒരു നേതാവിനെയാണ് ആവശ്യം.ബിജെപി പ്രചരണത്തിന്‍റെ പ്രധാന പ്രമേയം ഒരിക്കല്‍ക്കൂടി നരേന്ദ്ര മോദി എന്നതായിരിക്കുമെന്നും ജെയ്റ്റ്‍ലി കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാഗ്‍ദാനം മിനിമം വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിയാണ്. ഇത് അപ്രായോഗികമാണെന്ന് ബിജെപി നേതൃത്വം വിമര്‍ശിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് പദ്ധതി തയാറാക്കിയതെന്നും അധികാരത്തില്‍ എത്തിയാല്‍ ഇത് നടപ്പാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

