Saturday, May 18, 2024
spot_img

മമത ബാനർജിയുടെ ജനവിരുദ്ധ നയത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി അദ്ധ്യക്ഷൻ; ലജ്ജാകരമെന്ന് ജെ.പി.നദ്ദ

കൊൽക്കത്ത:പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. പെൺവാണിഭ കേസുകൾ ഏറ്റവും കൂടുതൽ ഉള്ളത് മമതയുടെ ഭരണത്തിന് കീഴിലാണെന്ന് ജെ.പി.നദ്ദ തുറന്നടിച്ചു. ത്രിപുരയിൽ സന്ദർശനം നടത്തുന്ന വേളയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി അദ്ധ്യക്ഷൻ.തൃണമൂൽ കോൺ​ഗ്രസിന്റേത് ജനവിരുദ്ധ നയമാണെന്നും, മമത ഭരണത്തിന് കീഴിൽ നടക്കുന്ന അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കും സ്ത്രീപീഡനത്തിനും എതിരാണ് ബിജെപി എന്നും അദ്ദേഹം തുറന്നടിച്ചു.

പശ്ചിമ ബം​ഗാളിലെ ആരോഗ്യം, വിദ്യാഭ്യാസം, നിയമവാഴ്ച എന്നിവയുടെ അവസ്ഥയെന്താണെന്ന് അദ്ദേഹം തുറന്നടിച്ചു . തൃണമൂൽ കോൺഗ്രസ് നേതാക്കൾ അഴിമതി ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ബിജെപിയെ മമത ബാനർജി വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ തന്നെ ജയിലിലടയ്‌ക്കു എന്നായിരുന്നു മമതയുടെ വെല്ലുവിളി. ഇത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ജെ.പി.നദ്ദ.

 

Related Articles

Latest Articles