Friday, May 17, 2024
spot_img

ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയിൽ; സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും

കൊച്ചി: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ പത്ത് മണിക്ക് പാർട്ടി സഹ സംഘടനാ സെക്രട്ടറി ശിവപ്രസാദ്, ജിവിഎൽ നരസിംഹ റാവു എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം. പുതിയ സംസ്ഥാന പ്രസിഡൻറിനെ കണ്ടെത്താനുള്ള ചർച്ചകളാണ് പ്രധാനമായും നടക്കുക. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള അമിത് ഷായുടെ കേരളാ റാലിക്കുള്ള ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും.

പിഎസ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായതോടെ ഒഴിവുവന്ന സംസ്ഥാന ബിജെപി അധ്യക്ഷ പദവിലേയ്ക്കാണ് പുതിയ ആളെ തിരഞ്ഞെടുക്കുന്നത്. കെ സുരേന്ദ്രൻ, എം ടി. രമേശ് ശോഭാ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Related Articles

Latest Articles