Monday, May 6, 2024
spot_img

സംസ്ഥാന അധ്യക്ഷനായി ബിജെപിയില്‍ അന്തിമചര്‍ച്ച: കേന്ദ്രപ്രതിനിധികള്‍ എത്തുന്നു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര പ്രതിനിധികള്‍ നാളെ കേരളത്തിലെത്തും. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല ജില്ലാ പ്രസിഡന്റുമാരെയും തീരുമാനിക്കും. കെ സുരേന്ദ്രന്‍, എംടി രമേശ് ശോഭാ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഗ്രൂപ്പുകള്‍ക്കതീതമായി പരിഗണിക്കുന്ന പേര് ശോഭാ സുരേന്ദ്രന്റേതാണ്. കുമ്മനത്തെ വീണ്ടും പരിഗണിക്കണമെന്ന് ആര്‍എസ്എസ് സമ്മര്‍ദ്ദവുമുണ്ട്. ദേശീയ സഹസംഘടനാ സെക്രട്ടറി ശിവപ്രസാദും വക്താവ് ജിവിഎല്‍ നരസിംഹറാവുമാണ് സമവായ ചര്‍ച്ചക്കള്‍ക്കായെത്തുന്നത്. സംസ്ഥാന ഭാരവാഹികളുമായി ഒറ്റക്കൊറ്റക്കായി ചര്‍ച്ച നടത്തി അഭിപ്രായം തേടും.

അതിനിടെ പൗരത്വനിയമത്തെ അനുകൂലിച്ചുളള റാലിക്കായി അമിത്ഷാ 15ന് ശേഷം കേരളത്തിലെത്തും.അതിന് മുമ്പ് സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിക്കാനാണ് നീക്കം.

Related Articles

Latest Articles