Thursday, September 24, 2026

ഉത്തര്‍പ്രദേശ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൂത്ത് വാരി ബിജെപി :ഉപതെരഞ്ഞെടുപ്പിലും വിജയം; പഞ്ചാബിൽ 24 വർഷം കയ്യിൽ വച്ചിരുന്ന സീറ്റിൽ അടിയറവ് പറഞ്ഞ് കോൺഗ്രസ്

ലഖ്നൗ: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടാനായില്ലെങ്കിലും ഉത്തർപ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം നടത്തി. തെരഞ്ഞെടുപ്പ് നടന്ന 17 തദ്ദേശ സ്ഥാപനങ്ങളിലും മേയർ സ്ഥാനം സ്വന്തമാക്കിയ ബിജെപി ആകെയുള്ള 1401 വാർഡുകളിൽ പകുതിയോളം വാർഡുകളിലും വിജയിച്ചു കയറി.

തദ്ദേശ തെരഞ്ഞെടുപ്പിന് പുറമേ യു.പിയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാദൾ അനുകൂല ജനവിധി നേടി . പ്രധാന എതിരാളികളായ സ്മാജ് വാദി പാർട്ടിയെ ബഹുദൂരം പിന്നിലാക്കിക്കൊണ്ടായിരുന്നു ബിജെപിയുടെ ജയം. സുഅർ മണ്ഡലത്തിൽ അപ്നാദളിന്റെ ഷഫീക്ക് അഹമ്മദ് അൻസാരിയും ഛാൻബെ മണ്ഡലത്തിൽ റിങ്കി കോളുമാണ് വിജയിച്ചത്. സുഅറിൽ അസംഖാന്റെ മകനും എംഎൽഎയുമായിരുന്ന അബ്ദുല്ല അസംഖാനെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത് . ഛാൻബെയിൽ അപ്നാദൾ എംഎൽഎ രാഹുൽ പ്രകാശ് മരിച്ചതിനെ തുടർന്നായിരുന്നു ഉപ തെരഞ്ഞെടുപ്പ്.

അതെ സമയം പഞ്ചാബിൽ 24 കൊല്ലമായി കോൺഗ്രസ് കോട്ടയായി നില കൊണ്ട ജലന്ധർ ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എഎപിയും വിജയം പിടിച്ചെടുത്തു. കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയ സുശീൽ കുമാർ റിങ്കു, കോൺഗ്രസ് സ്ഥാനാർഥിയായ കരംജീത് കൗറിനെതിനെതിരേ 58000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഭാരത് ജോഡോ യാത്രക്കിടെ ഹൃദയാഘാതം മൂലം അന്തരിച്ച സന്തോഖ് ചൗധരിയുടെ പത്നിയാണ് കരംജീത് കൗർ. സന്തോഖ് ചൗധരിയുടെ മരണം മൂലമാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Related Articles

Latest Articles