Thursday, September 24, 2026

ഐസിഎസ്ഇ പത്താംക്ലാസ്, ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന്;ഫലം അറിയാൻ ഈ സൈറ്റ് സന്ദർശിക്കുക

ദില്ലി: ഐസിഎസ്ഇ പത്താംക്ലാസ്, ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഫലം പ്രസിദ്ധീകരിക്കുമെന്ന് കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് അറിയിച്ചു.സിഐഎസ് സിഇ വെബ്‌സൈറ്റില്‍ കയറി ഫലം അറിയാന്‍ സാധിക്കും. https://cisce.org അല്ലെങ്കില്‍ https://results.cisce.org എന്നി വെബ്‌സൈറ്റുകളില്‍ കയറി ഫലം അറിയുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

പത്തിലും പന്ത്രണ്ടിലുമായി 2.5 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 29 വരെയായിരുന്നു പത്താംക്ലാസ് പരീക്ഷ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 31 വരെയായിരുന്നു.

Related Articles

Latest Articles