Friday, October 2, 2026

ബിജെപി ദേശീയ നേതൃയോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും; യോഗം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും,പങ്കെടുക്കുന്നത് ദേശീയ ഭാരവാഹികൾക്ക് പുറമേ സംസ്ഥാന അദ്ധ്യക്ഷൻമാരും ജനറൽ സെക്രട്ടറിമാരും

ദില്ലി:രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ബി.ജെ.പി ദേശീയ നേതൃയോഗത്തിന് ഇന്ന് തുടക്കമാകും.യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.ദേശീയ ഭാരവാഹികൾക്ക് പുറമേ സംസ്ഥാന അദ്ധ്യക്ഷൻമാരും ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് എന്നിവർ യോഗത്തിൽ മാർഗനിർദ്ദേശങ്ങൾ നൽകും.

പ്രധാനമന്ത്രി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പരിപാടിക്ക് അദ്ധ്യക്ഷത വഹിക്കും.കർണാടക, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്,ത്രിപുര,നാഗാലാൻഡ്,മേഘാലയ, തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വികസന, ജനക്ഷേമ പദ്ധതികളുടെ പ്രചാരണം തുടങ്ങി വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.

Related Articles

Latest Articles