Thursday, May 9, 2024
spot_img

വിദേശ കള്ളപ്പണമെത്തുന്നത് ദേശസുരക്ഷ അപകടത്തിലാക്കുന്ന ആശയപ്രചാരണങ്ങൾക്കായി ‘പ്രൊപഗാൻഡ’ സിനിമകളുടെ നിർമ്മാണത്തിന്? നിരീക്ഷണത്തിലുള്ള നിർമ്മാതാക്കൾക്കെതിരെ ഉടൻ നടപടിയെന്ന് സൂചന; 25 ലക്ഷം പിഴയടച്ച നിർമ്മാതാവായ നടനാര് ?

ദില്ലി: മലയാള സിനിമാ മേഖലയിലേക്ക് വിദേശ കള്ളപ്പണ നിക്ഷേപം എത്തുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ. വിവരങ്ങളുടെ അടിസ്ഥാനത്തിൽ 5 മലയാള സിനിമാ നിർമ്മാതാക്കളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരീക്ഷിക്കുന്നതായാണ് വിവരം. ഇതിലൊരാൾ 25 ലക്ഷം രൂപ പിഴയടച്ചതായാണ് റിപ്പോർട്ട്. വാർത്ത പുറത്തുവന്നതോടെ ‘നിമ്മാതാവായ നടൻ’ ആര് എന്ന ചോദ്യമുയരുകയാണ്.
മലയാളത്തിലെ നടൻ കൂടിയായ നിർമാതാവ് വിദേശത്തു വൻതുക കൈപ്പറ്റിയതിന്റെ രേഖകൾ കേന്ദ്ര ഏജൻസികൾക്കു ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് 25 കോടി രൂപ നിർമാണക്കമ്പനി പിഴയടച്ചത് എന്നായിരുന്നു വാർത്ത. ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള ‘പ്രൊപഗാൻഡ’ സിനിമകളുടെ നിർമാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണു പ്രധാനമായും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്.

സമീപകാലത്തു മലയാള സിനിമയിൽ കൂടുതൽ മുതൽ മുടക്കിയ നിർമാതാവിനെ ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ നിർമാതാവിനെ ബെനാമിയാക്കി മലയാള സിനിമയിൽ കള്ളപ്പണം നിക്ഷേപിക്കുന്നതായുള്ള പരാതി പരിശോധിക്കാനാണിത്. മലയാളത്തിലെ പുതിയ സിനിമകളുടെ ഇതിവൃത്തം സൂക്ഷ്മമായി പരിശോധിക്കാനും രഹസ്യാന്വേഷണ ഏജൻസികൾക്കു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദേശം ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 3 നിർമാതാക്കൾക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി നോട്ടിസ് നൽകി. ഇവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ്മാരുടെ മൊഴിയും രേഖപ്പെടുത്തും. വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിർമാണ വേളയിലാണ് ഏറ്റവും അധികം ലഹരിമരുന്ന് ഷൂട്ടിങ് ലൊക്കേഷനുകളിൽ എത്തുന്നതെന്നും കേന്ദ്ര ഏജൻസികൾക്കു മൊഴി ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles