Sunday, September 20, 2026

പാകിസ്ഥാനില്‍ സൂഫികള്‍ക്കു നേരെ സ്ഫോടനം; നാല് മരണം

ലാഹോര്‍: പാക്കിസ്ഥാനിലെ സൂഫി മന്ദിരത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പ്രശസ്തമായ ദത്ത ദര്‍ബാര്‍ സൂഫി ആരാധാനലായത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സൂഫി മന്ദിരങ്ങളിലൊന്നാണിത്.

സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീ സന്ദര്‍ശകര്‍ എത്തുന്ന വാതിലിന് സമീപമാണ് സ്ഫോടനമുണ്ടായത്. 2010ല്‍ ഇതേ സ്ഥലത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇതും ചാവേര്‍ സ്ഫോടനമാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Related Articles

Latest Articles