Saturday, October 24, 2026

ജയിക്കാൻ മറന്ന് ബ്ലാസ്റ്റേഴ്സ്;
എടികെ മോഹൻ ബഗാനെതിരെ തോൽവി വഴങ്ങിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്;
പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു

കൊൽക്കത്ത : ഇന്ത്യന്‍ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. സീസണിലെ എട്ടാം തോൽവിയോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്‌സ് വീണു. ആദ്യം ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾ തിരികെ വാങ്ങി തോൽവി സമ്മതിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമെന്റകോസാണ്(16–ാം മിനിറ്റ്) വല കുലുക്കിയത്.

23, 71 മിനിറ്റുകളിലെ ഗോളുകളിലൂടെ കാൾ മക്ഹ്യു എടികെ മോഹൻ ബഗാനെ വിജയത്തിലെത്തിച്ചു. ജയത്തോടെ 31 പോയിന്റുകളുമായി എടികെ മൂന്നാം സ്ഥാനത്തേക്കു കയറി പ്ലേ ഓഫ് ഉറപ്പിച്ചു. 31 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയുടെ കാര്യത്തിൽ പിന്നിലാണ്. ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.

ഫെബ്രുവരി 26ന് കൊച്ചിയിൽ നടക്കുന്ന ലീഗ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും.

Related Articles

Latest Articles