Wednesday, September 23, 2026

തടി നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ ? ശരീരഭാരം കുറയ്ക്കാന്‍ ചില എളുപ്പവഴികള്‍ ഇതാ

എല്ലാ ദിവസവും ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്തു കഴിക്കുന്നത് നല്ലതാണ്. നാരങ്ങയിലുള്ള ആന്റി ഓക്‌സിഡെന്‍ഡസ് പ്രതിരോധശേഷിക്കും ത്വക്കിലെ ഈര്‍പ്പം നിലനിറുത്താനും ശരീരത്തിലെ അഴുക്കുകളെ പുറംതള്ളാനും സഹായിക്കുന്നു. അതുപോലെ തന്നെ ധാരാളം വെള്ളം കുടിക്കുക.

പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. ഓട്‌സ് ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതു ദഹനം എളുപ്പമാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. അതിരാവിലെ വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറക്കുന്നതിനുള്ള നല്ല മാര്‍ഗ്ഗമാണ്. നല്ല ഉറക്കം ലഭിക്കുന്നതിനും ഇതു സഹായിക്കുന്നു.

ആഴ്ചയില്‍ രണ്ടു ദിവസം ഫ്രൂട്ട്‌സുമാത്രം കഴിക്കുന്ന രീതി നല്ലതാണ്. വയറു ശുദ്ധമാകാനും ഇതു സഹായിക്കുന്നു. നല്ല ഉറക്കം അമിതഭാരത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു.

Related Articles

Latest Articles