Tuesday, April 30, 2024
spot_img

കളമശേരിയിലേത് ബോംബ് സ്ഫോടനം; ഉപയോഗിച്ചത് ഐഇഡിയെന്ന് സ്ഥിരീകരിച്ച് ഡിജിപി ; ഹമാസ് അനുകൂല റാലികളും റാലിയിൽ ഹമാസ് തീവ്രവാദി നേതാവ് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തതും ഗൗരവത്തിലെടുത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ

തിരുവനന്തപുരം : കേരളത്തെയും രാജ്യത്തെയും നടുക്കിക്കൊണ്ട് നടന്ന കളമശേരിയിലെ സ്ഫോടനംബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി അഥവാ ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഇതിന്റെ അവശിഷ്ടങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. ബാംഗ്ലൂർ സ്ഫോടനങ്ങളിലടക്കം ഉപയോഗിക്കപ്പെട്ട രീതിയാണിത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അൽപ സമയത്തിനുള്ളിൽ ഡിജിപി കളമശേരിയിലെത്തും.

‘‘മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ആസൂത്രിതമായ ആക്രമണമാണുണ്ടായത്’’ – ഡിജിപി പറഞ്ഞു.

ടിഫിൻ ബോക്സിനുള്ളിലാണു സ്ഫോടകവസ്തു വച്ചതെന്നു പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്തു വെടിമരുന്നിന്റെ സാന്നിധ്യവുമുണ്ടെന്നും പൊലീസ് അറിയിച്ചു.

സ്ഫോടനത്തിന്റെ അന്വേഷണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടിരുന്നു. ദില്ലിയിൽ നിന്ന് എൻഎസ്ജിയുടെയും എൻഐഎയുടെയും ഉന്നത ഉദ്യോഗസ്ഥർ ഉടനടി കളമശേരിയിലെത്തും. സംസ്ഥാനത്തെ എൻഐഎ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു. ഇസ്രയേൽ – ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങളു‍ൾപ്പെടെ കേന്ദ്രം നിരീക്ഷിച്ചുവരികയായിരുന്നു. ഹമാസ് അനുകൂല റാലികളും റാലിയിൽ ഹമാസ് തീവ്രവാദി നേതാവ് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തതുമൊക്കെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ നോക്കി കാണുന്നത്.

Related Articles

Latest Articles