Sunday, May 19, 2024
spot_img

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപം ബോംബ് ഷെൽ !!
സുരക്ഷ ശക്തമാക്കി

അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്ത് നിന്നും ബോംബ് ഷെൽ കണ്ടെത്തി. മുഖ്യമന്ത്രിയുടെ ഛണ്ഡീഗഡിലുള്ള ഓഫീസിന് സമീപമായിരുന്നു സംഭവം. പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുടെ വസതികളുടെ സംയുക്ത ഹെലിപാഡിന് സമീപമായാണ് ബോംബ് കണ്ടെടുത്ത സ്ഥലം.

ബോംബ് സ്‌ക്വാഡ് ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി ബോംബ് നിർവീര്യമാക്കി. സ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഇവിടെ നിന്നും രണ്ട് കിലോ മീറ്റർ മാത്രം അകലെയാണ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വസതി. അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ഒരു കിലോ മീറ്റർ ദൂരവുമുണ്ട്.

സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി . സംഭവത്തെ തുടർന്ന് സൈന്യത്തെ ഉൾപ്പെടെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

Related Articles

Latest Articles