ലക്‌നൗ: ഇസ്ലാം മതം ഉപേക്ഷിച്ച് തിരികെ ഹിന്ദു മതത്തിലേക്ക് മടങ്ങി നിർബന്ധിത മതപരിവർത്തനത്തിന് ഇരയായ ഹിന്ദു കുടുംബം. കട്ടൗലി സ്വദേശിയായ മുഹമ്മദ് ഉവൈസ് എന്ന സോനുശർമ്മയും കുടുംബവുമാണ് ഇസ്‌ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് മടങ്ങിയെത്തിയത്.
തൊഴിൽ രഹിതനായ സോനുവിനെ സമീപത്തെ മദ്രസയിലെ ഇമാമും സംഘവും ചേർന്ന് ജോലി വാഗ്ദാനം ചെയ്ത് നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിപ്പിക്കുകയായിരുന്നു. ജോലി ലഭിക്കാൻ സോനു കുടുംബത്തോടെ മതം മാറുകയും മുഹമ്മദ് ഉവൈസിയെന്ന പേര് സ്വീകരിക്കുകയും ചെയ്തു. എന്നാൽ മതംമാറിയിട്ടും ജോലി നൽകാതെ ഇമാമും സംഘവും അയാളെ പറ്റിക്കുകയായിരുന്നു. തുടർന്ന് സ്വപ്രയത്നത്താൽ ജോലി സമ്പാദിച്ചു.ഇതോടെ ഇമാമിന്റെയും സംഘത്തിന്റെയും ചതി മനസിലാക്കി അദ്ദേഹം സനാതന ധർമ്മത്തിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് അദ്ദേഹം ആര്യസമാജവുമായി ബന്ധപ്പെട്ട് ഹിന്ദു മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഇവരുടെ നേതൃത്വത്തിൽ ചടങ്ങുകൾ സംഘടിപ്പിക്കുകയായിരുന്നു. ഹിന്ദു മതത്തിലേക്ക് മടങ്ങിയെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് സോനുവും കുടുംബവും പറഞ്ഞു .

