Sunday, May 5, 2024
spot_img

സജി ചെറിയാന്റെ മന്ത്രിസഭാ പുന:പ്രവേശനത്തിൽ ഗവർണ്ണർക്ക് അതൃപ്തി ;എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ഗവർണർ

തിരുവനന്തപുരം : സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വിഷയത്തിൽ നിയമോപദേശം തേടുന്നത് സാധാരണമായ നടപടിയെന്ന് ഗവർണർ പറഞ്ഞു . മുഖ്യമന്ത്രിയിൽ നിന്നും ഈ വിഷയത്തിൽ അറിയിപ്പ് ലഭിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളൂ. നിയമോപദേശം തേടുക എന്നത് സ്വാഭാവിക നടപടിയാണ്.

എന്നാൽ മന്ത്രി സഭയിലേക്ക് അദ്ദേഹം തിരികെ വരുന്നത് ഇത് അസാധാരണമായ സംഭവമാണ്. ഭരണഘടനയെ അവഹേളിച്ചു എന്നതാണ് കേസ്. പരാതിയിൽ കഴമ്പുള്ളതിനാലാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. തിരിച്ചെടുക്കുക എന്ന നടപടി സ്വാഭാവികമായതല്ല. സാധാരണ സാഹചര്യമല്ല ഇപ്പോഴുള്ളത്. നിയമോപദേശത്തിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും ഗവർണർ വ്യക്തമാക്കി.

നാലാം തിയതി സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടത്താൻ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവർണർ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭാ പുന:പ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗൺസിലിനോട് സർക്കാർ ശുപാർശ പ്രകാരം ഗവർണർ ആവശ്യപ്പെട്ടത്.

Related Articles

Latest Articles