Saturday, April 27, 2024
spot_img

മുംബൈയിൽ ബോംബാക്രമണ ഭീഷണി; ഫോൺകോൾ ലഭിച്ചത് പൊലീസ് കൺട്രോൾ റൂമിലേക്ക് , കനത്ത ജാഗ്രതയിൽ നഗരം

മുംബൈ : പുതുവത്സരാഘോഷത്തിനിടെ മുംബൈയിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി. നഗരത്തിന്റെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനമുണ്ടാവുമെന്നാണ് അജ്ഞാതന്റെ ഫോൺകോളിൽ പറയുന്നത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ പൊലീസ് കൺട്രോൾ റൂമിലാണ് ഫോൺകോൾ ലഭിച്ചത്.

ഫോൺകോളിന് ശേഷം നഗരത്തിന്റെ വിവിധയിടങ്ങളിൽ കർശന പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കോൾ ചെയ്ത വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.കനത്ത സുരക്ഷയാണ് പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 15,000ത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

Related Articles

Latest Articles