Friday, October 9, 2026

ദില്ലി- പൂനെ സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി;സംശയിക്കത്തക്ക രീതിയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ്

ദില്ലി : ദില്ലി- പൂനെ സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി.വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പായിട്ടാണ് ഭീഷണിയുണ്ടായത്. ഫോൺ കോൾ വഴിയായിരുന്നു ഭീക്ഷണി സന്ദേശം.

തുടർന്ന് വിമാനത്തിൽ സിഐഎസ്എഫും ദില്ലി പോലീസും പരിശോധന നടത്തി. ദില്ലി വിമാനത്താവളത്തിൽ വെച്ചാണ് പരിശോധന നടന്നത്. സംശയിക്കത്തക്ക രീതിയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles