Sunday, September 27, 2026

ഭീകരർക്കെതിരെ സൈന്യത്തിന്റെ മുന്നേറ്റം; മണിപ്പൂരിൽ ഭീകര സംഘടനാ നേതാവിനെ സുരക്ഷാ സേന വധിച്ചു

മണിപ്പൂർ: മണിപ്പൂരിൽ ഭീകരർക്കെതിരെ സൈന്യത്തിന്റെ മുന്നേറ്റം. സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് കുക്കിലാന്റ് എന്ന ഭീകര സംഘടനയുടെ നേതാവിനെ സുരക്ഷാ സേന വധിച്ചു. ചുരാചന്ദ്പൂരിൽ വച്ചാണ് ഭീകരനെ വധിച്ചത്. മേഖലയിൽ നേതാവ് ഒളിച്ചു കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ ഭീകര നേതാവിനെ കണ്ടെത്തി വധിക്കുകയായിരുന്നു.

തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു സൈന്യം ഭീകരർക്കെതിരെ മുന്നേറിയത്. അസം റൈഫിൾസിലെ ലോക്തക് ബറ്റാലിയനും, മണിപ്പൂർ പോലീസും ചേർന്നാണ് ചുരാചന്ദ്പൂരിൽ പരിശോധന നടത്തിയത്. തിരച്ചിലിൽ ഒരു ഭീകരനെ സുരക്ഷാ സേന പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും മൂന്ന് കൈത്തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ഇതിനുപിന്നാലെ കനത്ത ജാഗ്രതയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles