Sunday, January 11, 2026

മുഖം കുരങ്ങനെയേും പോലെയേും; കരയുന്നത് മനുഷ്യക്കുഞ്ഞിനെ പോലെയേും; വർക്കലയിൽ വിചിത്ര രൂപത്തിൽ ജനിച്ച ആട്ടിൻകുട്ടി കൗതുകമുണർത്തുന്നു

തിരുവനന്തപുരം:തിരുവനന്തപുരത്ത് അപൂർവ്വ ആട്ടിൻക്കുട്ടി. വർക്കലയിലെ ആശാവർക്കറായ ബേബി സുമത്തിന്റെ വീട്ടിലെ ആടിനെ കാണാൻ ദിവസവും ആളുകളുടെ വൻ തിരക്കാണ് ഈ അപൂർവ്വ ആട്ടിൻക്കുട്ടിയെ കാണുവാൻ.

മനുഷ്യക്കുഞ്ഞിന്റെ കരച്ചിലും പഗ് ഇനത്തിൽപ്പെട്ട നായക്കുട്ടിയുടേയും കുരങ്ങന്റേയും രൂപ സാദൃശ്യവുമുള്ള ആട്ടിൻക്കുട്ടിയെ കാണാനാണ് ദിവസവും പ്രദേശവാസികൾ എത്തുന്നത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് ബേബി സുമത്തിന്റെ പൂർണ്ണ ഗർഭിണിയായ തള്ളയാട് അപൂർവ്വ ആട്ടിൻകുട്ടിയ്‌ക്ക് ജന്മം നൽകുന്നത്.

ജമ്നാപ്യാരി ഇനത്തിൽപ്പെട്ട ആണാടിന്റെ ബീജസങ്കലനത്തിലൂടെയാണ് തള്ളയാട് കുട്ടിക്ക് ജന്മം നൽകിയത്. ഈ കുട്ടി പെണ്ണാടിന് നെറ്റിത്തടത്തോട് ചേർന്ന് മധ്യഭാഗത്തായാണ് രണ്ട് കണ്ണുകൾ രൂപപ്പെട്ടിട്ടുള്ളത്. മൂക്കിന്റെ പാലമില്ല. ചെറിയൊരു സുഷിരം മാത്രമാണുള്ളത്. ശ്വസനം ഈ സുഷിരത്തിലൂടെയാണ്.ആട്ടിൻ കുട്ടിയുടെ മേൽച്ചുണ്ട് അപൂർണ്ണവുമാണ്. ഉടലും ശരീര ഭാഗങ്ങളുമെല്ലാം ആടിന്റേത് തന്നെ.

മാത്രമല്ലാ നാവ് ഒരു വശത്തേക്ക് മാത്രം സദാസമയവും തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. കൂടാതെ നാവിനും പല്ലിനും മനുഷ്യന്റേത് പോലെ സാദൃശ്യവുമുണ്ട്. ഈ അപൂർവ്വ ആട്ടിൻകുട്ടിയെ കാണാൻ ദൂരെ സ്ഥലത്ത് നിന്നു പോലും ആളുകൾ വരാറുണ്ടെന്ന് ബേബി പറയുന്നു.

അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണെന്നാണ് ആടിനെ പരിശോധിച്ച വെറ്റിനറി ഡോക്ടർ പറഞ്ഞത്. അതിനാൽ തന്നെ വിദഗ്ധ പരിചരണവും ഈ ആട്ടിൻക്കുട്ടിയ്‌ക്ക് നൽകുന്നുണ്ട്.

Related Articles

Latest Articles