
തിരുവനന്തപുരം : സംസ്ഥാനത്ത് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ള ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ബ്രഹ്മപുരം തീപിടുത്തതിലൂടെ ഏവരും ഉറ്റു നോക്കുന്ന ജില്ലയായ എറണാകുളത്തെ കളക്ടർ രേണുരാജിനെ വയനാട് കളക്ടറായി നിയോഗിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ എൻ.എസ്.കെ ഉമേഷാണ് പുതിയ എറണാകുളം കളക്ടർ.
എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായ സാഹചര്യത്തിലാണ് രേണു രാജിന്റെ സ്ഥലംമാറ്റം എന്നാണ് സൂചന. വിഷയം പരിഗണിച്ചപ്പോൾ കലക്ടര്‍ ഹാജരാകാതിരുന്നതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
തൃശൂർ കലക്ടർ ഹരിത വി.കുമാറിനെ ആലപ്പുഴ കളക്ടറായി നിയമിച്ചു. വയനാട് കളക്ടർ എ.ഗീതയെ കോഴിക്കോട് കളക്ടറാക്കി. ആലപ്പുഴ കളക്ടർ വി.ആർ.കെ. തേജയെ തൃശൂർ കളക്ടറാക്കി.