Friday, January 9, 2026

ഇതാ വിധിയെ മാറ്റിമറിക്കുന്ന ഒരു വിചിത്ര ക്ഷേത്രം | Brahmapureeswarar Temple

തലയിലെഴുത്ത് നല്ലതല്ലേ… ഇതാ വിധിയെ മാറ്റിമറിക്കുന്ന വിചിത്ര ക്ഷേത്രം | Brahmapureeswarar Temple

എന്തു സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ വിധിയെ പഴിച്ചും ന്യായീകരിച്ചും പോകുന്രോള്‍ ഒരിക്കലെങ്കിലും ഓര്‍ത്തിട്ടില്ലേ തലയിലെഴുത്ത് മായിക്കാന്‍ പറ്റിയിരുന്നെങ്കിലെന്ന്.. അതൊന്നും നടക്കില്ല എന്നു പറഞ്ഞ് വിടുമെങ്കിലും ഒന്നു ശ്രമിച്ചാലോ.. ഇതാ തലയിലെഴുത്ത് മാറ്റി വിധി തന്നെ മാറ്റിയെഴുതാന് സഹായിക്കുന്ന ഒരു ക്ഷേത്രം..തമിഴ്‌നാട്ടിലെ തിരുപ്പട്ടൂരില്‍ സ്ഥിതി ചെയ്യുന്ന അരുള്‍മിഗു ബ്രഹ്മപുരീശ്വര്‍ ക്ഷേത്രത്തിന് ചില സവിശേഷതകളുണ്ട്. പ്രതിഷ്ഠകളുടെ കാര്യത്തിലാണെങ്കിലും നിര്‍മ്മാണത്തിലാണെങ്കിലും പ്രത്യേകതകള്‍ ധാരാളമുള്ള ക്ഷേത്രമാണിത്. ബ്രഹാമാവ്, വിഷ്ണു,ശിവന്‍, എന്നവരെ കൂടാതെ വ്യാഴത്തെയും ഇവിടെ ആരാധിക്കുന്നു.

ഗുരു ബ്രഹ്മ-ഗുരുവിഷ്ണു എന്ന മന്ത്രമുരുവിട്ടാണ് ഭക്തര്‍ ക്ഷേത്രത്തെ വലംവയ്ക്കുന്നത്.വിധിയെ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന വ്യാഴത്തെ വരുതിയിലാക്കാനാണ് ഭക്തര്‍ കൂടുതലായും ഇവിടെ എത്തുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് വ്യാഴത്തെ നിയന്ത്രിക്കുന്നത് ബ്രഹ്മാവാണ്. അദ്ദേഹത്തോട് ചേര്‍ന്നു നിന്നാല്‍ മാത്രമേ നല്ല കാര്യങ്ങള്‍ സംഭവിക്കുകയുള്ളുവത്രെ.

കുറച്ചു പാപങ്ങള്‍ മാത്രമുള്ള വ്യക്തികളുടെ മോശം ദശ മാറ്റി നല്ലതാക്കാന്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ മതിയത്രെ. എന്തിനധികം അസുഖങ്ങള്‍ വരെ മാറി നില്‍ക്കും എന്നാണ് പറയപ്പെടുന്നത്. അന്യായമായ കാര്യങ്ങള്‍ക്കുവേണ്ടി ഇവിടെ പ്രാര്‍ഥിക്കാനെത്തിയാല്‍ എപ്പോള്‍ പണി കിട്ടി എന്നു ചോദിച്ചാല്‍ മതി. ഇത്തരം കാര്യങ്ങള്‍ക്കായി പ്രാര്‍ഥിച്ചാല്‍ അവസ്ഥ കൂടുതല്‍ ദുരിതമാവുകയേ ഉള്ളുവത്രെ.

Related Articles

Latest Articles