Monday, April 29, 2024
spot_img

ശരണ സാഗരമായി ശബരിമല; ഭക്തര്‍ക്ക് മണ്ഡലകാല അനുഗ്രഹങ്ങളും പുതുവത്സര ആശംസകളും നേര്‍ന്ന് ശബരിമല മേൽശാന്തി; വീഡിയോ കാണാം

ശബരിമല: ഭക്തര്‍ക്ക് മണ്ഡലകാല അനുഗ്രഹങ്ങളും പുതുവത്സര ആശംസകളും നേര്‍ന്ന് ശബരിമല മേൽശാന്തി വി.കെ ജയരാജ് നമ്പൂതിരി . മകരവിളക്ക് മഹോത്സവത്തിനായി ഇന്നലെയാണ് ശബരിമല നട തുറന്നത്. എന്നാല്‍ മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ തന്ത്രി കണ്ഠര് രാജീവരാണ് നടതുറന്ന് ഇന്നലെ പൂജകള്‍ ആരംഭിച്ചത്.

മേൽശാന്തിയുമായി സമ്പർക്കത്തിൽ വന്ന 3 പേർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹം ഇന്നലെ മുതല്‍ നിരീക്ഷണത്തിൽ പ്രവേശിച്ചത്. മേൽശാന്തി ഉൾപ്പെടെ 7 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. എന്നാല്‍ നിത്യ പൂജകള്‍ക്കൊന്നും ഒരു മുടക്കവുമുണ്ടാവില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. അതേസമയം ഇന്നലെ നട തുറന്നുവെങ്കിലും ഇന്നു മുതലാണ് ഭക്തര്‍ക്ക് ദര്‍ശനാനുമതിയുളളത്. ദിനംപ്രതി 5000 ഭക്തര്‍ക്കാണ് ദര്‍ശനം നടത്താന്‍ അനുമതിയുളളത്. 2021 ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം. അതേസമയം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഭക്തരെ ദര്‍ശനം നടത്താന്‍ അനുവദിക്കില്ല.

Related Articles

Latest Articles