ശ്രീനഗർ: അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് ബിഎസ്എഫ് (BSF). ജമ്മുവിലെ അതിർത്തിരേഖയിലാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. വധിക്കപ്പെട്ട ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി. പുതുവത്സരത്തിനുശേഷം മേഖലയിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
അർനിയ സെക്ടറിലാണ് ഭീകരന്റെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. അതേസമയം കഴിഞ്ഞ ദിവസം കശ്മീരിലെ കുപ്‌വാരയിൽ പാക് ഭീകരൻ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ശ്രമം വിജയിച്ചില്ല. പാക് ഭീകരനായ മുഹമ്മദ് ഷാബിർ മാലിക്കാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഏറ്റമുട്ടലിനെ തുടർന്ന് ഇയാൾ കൊല്ലപ്പെടുകയും ചെയ്തു. ഭീകരന്റെ പക്കൽ നിന്നും ഒരു എകെ 47 റൈഫിളും ഗ്രനേഡുകളും സൈന്യം കണ്ടെടുത്തിരുന്നു. കെരാൻ സെക്ടറിലായിരുന്നു ഇത് സംഭവിച്ചത്.

