Monday, May 6, 2024
spot_img

കൊള്ളയടി ഏപ്രിൽ ഒന്ന് മുതൽ!ബജറ്റിലെ ഇന്ധനവില വർധന നടപ്പിലാക്കുന്നു ; പെട്രോളിനും ഡീസലിനും 2 രൂപ കൂടും

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരമുള്ള ഇന്ധന വിലവർദ്ധനവ് ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും. പെട്രോളിനും ഡീസലിനും 2 രൂപ വീതമാകും കൂടുക . സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഇത് പ്രകാരം ഏപ്രിൽ ഒന്നായ ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമായി ഉയരും

ഒരു ലീറ്റർ ഇന്ധനം വാങ്ങുമ്പോൾ ഒരു രൂപ കിഫ്ബിയിലേക്കും 25 പൈസയാണ് സെസായും പിരിക്കുന്നതിന് നിലവിൽ ഈടാക്കുന്നതിന് പുറമേയാണ് 2 രൂപ സാമൂഹ്യ സെസ് ഏർപ്പെടുത്തുന്നത്. ഒരു വർഷം 750 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles