Friday, April 26, 2024
spot_img

സദേശി ജാഗരൺ മഞ്ചിൻ്റെ ആത്മ നി൪ഭർ ഭാരത് വെബിനാർ നാളെ

തിരുവനന്തപുരം: സദേശി ജാഗരൺ മഞ്ചും സെന്‍റര്‍ ഫോർ പോളിസി ആൻഡ് ഡെവലപ്മെന്‍റ് സ്റ്റഡീസും സംയുക്തമായി വെബിനാർ സംഘടിപ്പിക്കുന്നു. “ആത്മ നിർഭർ ഭാരതും പൊതുജന പങ്കാളിത്തവും” എന്ന വിഷയത്തിൽ നാളെ (ജൂലൈ 5) രാവിലെ 11 മുതൽ 12.30 വരെ നടക്കുന്ന വെബിനാറില്‍ ബി ജെ പി എം.പി സുനിതാ ദോഗ്ഗൽ മുഖ്യ പഭാഷണം നടത്തും.

ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ, സ്വദേശി ജാഗരൺ മഞ്ച് ദേശീയ കൺവീനർ രാമാമൃതം സുന്ദരം, മുൻ കേന്ദ്ര മന്ത്രി പി സി. തോമസ്, സ്വദേശി ജാഗരൺ മഞ്ച് കേരള കൺവീനർ രഞ്ജിത്ത് കാർത്തികേയൻ, സെന്‍റര്‍ ഫോർ പോളിസി ആൻഡ് ഡെവലപ്മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ അരുൺ ലക്ഷ്മൺ എന്നിവർ പങ്കെടുക്കും. വെബിനാർ തത്വമയി ന്യൂസിന്‍റെ ഫേസ്ബുക് , യൂട്യൂബ് പേജുകലൂടെ തത്സമയം സംപ്രേഷണം ചെയ്യും.

Related Articles

Latest Articles