കൊച്ചി :കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം.അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
കളമശേരി തേവയ്ക്കലിലാണ് സംഭവം.തേവയ്ക്കൽ സ്വദേശി എ.കെ ശ്രീനിക്കാണ് അപകടത്തിൽ പരിക്കേറ്റത്.ശ്രീനിയെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. മകനൊപ്പം ഇരുചക്രവാഹനത്തിൽ പോകുകയായിരുന്നു ശ്രീനി. അപകടാവസ്ഥയിൽ തൂങ്ങിക്കിടന്ന കേബിൽ വയർ മുഖത്തും കഴുത്തിലും കുരുങ്ങുകയായിരുന്നു.കേബിൾ വലിഞ്ഞ് സ്ട്രീറ്റ്‌ലൈറ്റ് തകർന്നു താഴെ വീണു. ബൈക്ക് മറിയാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

