Sunday, May 26, 2024
spot_img

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്‌താൽ ബിരുദം റദ്ദാക്കും: നിർണ്ണായക തീരുമാനവുമായി കാലിക്കറ്റ് സര്‍വ്വകലാശാല

കോഴിക്കോട്: കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീധന മരണങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നടപ്പിലാക്കി കാലിക്കറ്റ് സർവ്വകലാശാല. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശ പ്രകാരമാണ് സര്‍വ്വകലാശാലയില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിര്‍ബന്ധമാക്കിയത്.

അതേസമയം വിദ്യാര്‍ത്ഥികൾക്ക് പുറമേ രക്ഷിതാക്കൾക്കും സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദ്യാര്‍ത്ഥിയും രക്ഷിതാവും എഴുതി നല്‍കണം. മാത്രമല്ല ഭാവിയില്‍ സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ച് നല്‍കണമെന്നും സ്ത്രീധന വിരുദ്ധ സത്യവാങ്മൂലത്തിൽ പറയുന്നു.

സർവ്വകലാശാലയിൽ ബിരുദ പ്രവേശനത്തിനുള്ള ഒന്നും രണ്ടും ഘട്ട അലോട്ട്‌മെന്റുകളെ തുടര്‍ന്ന് പ്രവേശന നടപടി തുടങ്ങിയ ശേഷമാണ് സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നത്. നിലവില്‍ പ്രവേശനം നേടിയവരില്‍ നിന്നും സത്യവാങ്മൂലം സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles