കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സ്ത്രീധന കൊലപാതകം വലിയ ചർച്ചയ്‌ക്കാണ് ഇടവെച്ചത്. നിരവധി സിനിമ താരങ്ങളും ഇതേതുടർന്ന് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സ്ത്രീധനത്തിനെതിരായ സന്ദേശവുമായി ‘ആറാട്ട്’ സിനിമയിലെ മാസ് സംഭാഷണ രംഗം പങ്കുവച്ച് താരരാജാവ് മോഹൻലാൽ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപത്രത്തിന്റെ ഡയലോഗ് അടങ്ങിയ രംഗമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.
പെൺകുട്ടികൾ തങ്ങളുടെ പഠനം മുഴുവനാക്കാതെ വിവാഹം വേണ്ട എന്ന് പറയുമ്പോൾ അവർക്ക് പൂർണ്ണ പിന്തുണ നൽകികൊണ്ടുള്ള വാക്കുകൾ ആണ് മോഹൻലാലിൻറെ കഥാപാത്രം പറയുന്നത്. “പെണ്ണുങ്ങൾക്ക് കല്യാണം അല്ല ഒരേയൊരു ലക്ഷ്യം…സ്വയം പര്യാപ്തതയാണ് വേണ്ടത്…അതാണ് പൊളിറ്റിക്കലി ശെരി” എന്നാണ് അദ്ദേഹം വീഡിയോയിലൂടെ പറയുന്നത്. മാത്രമല്ല ഈ രംഗത്തിനൊപ്പം തന്നെ മോഹൻലാലിന്റെ ശബ്ദത്തിലുള്ള ഒരു സന്ദേശവും വീഡിയോയിൽ നൽകിയിട്ടുണ്ട്.
“തുല്യതയുള്ള രണ്ടുപേരുടെ പരസ്‌പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്….കൊടുക്കരുത്. എന്നാണ് ശബ്ദ സന്ദേശത്തിലൂടെ മോഹൻലാൽ പറയുന്നത്.
“സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ. എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വീഡിയോ വൈറലായി കഴിഞ്ഞിട്ടുണ്ട്.”
ആറാട്ട് സിനിമയുടെ സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ അടക്കമുള്ളവർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഈ ചിത്രത്തിൽ സ്ത്രീവിരുദ്ധതയുണ്ടാകില്ലെന്നും, മലയാള സിനിമയിൽ ഇനി ആരും ആക്ഷേപ രീതിയിലുള്ള സംഭാഷണങ്ങൾ എഴുതില്ലെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്‌ണ വ്യക്തമാക്കിയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

