Friday, May 17, 2024
spot_img

ശ്രീകോവിലിൻ്റെ ഓവു ചാലിലൂടെ പുറത്തേക്ക് ഒഴുകി വരുന്ന തീർത്ഥ ജലം സേവിക്കാമോ? | ആചാര്യന്മാർ പറയുന്നത് കേൾക്കൂ..

അഭിഷേകം ചെയ്ത തീർത്ഥം ശ്രീകോവിലിൻ്റെ ഓവു ചാലിലൂടെ പുറത്തേക്ക് ഒഴുക്കി വിടും. ഓവിലൂടെ വരുന്ന അഭിഷേകം ചെയ്ത തീർത്ഥങ്ങൾ പലരും കൈകൊണ്ടെടുത്ത് കുടിക്കുകയും ശിരസ്സിൽ തളിക്കുകയു൦ ചെയ്യുന്നു. എന്നാൽ ഇത് ക്ഷേത്ര ദർശനത്തിലൂടെ ആർജിച്ചെടുത്ത എല്ലാ പോസിറ്റീവ് ഊർജവും ഇതിലൂടെ നഷ്ടപ്പെടും. എന്ന് ആചാര്യന്മാർ പറയുന്നു…

ഇതിനുള്ള വിശദീകരണം;

ക്ഷേത്രത്തിൽ ദർശനത്തിനും മറ്റുമായി ദിവസേന നിരവധി ആളുകൾ എത്താറുണ്ടല്ലോ. മഹാ ക്ഷേത്രങ്ങളിൽ ആണെകിൽ തിരക്കും കൂടും. ആസമയത്ത് ദേവ പ്രതിഷ്ഠക്ക് തീർത്ഥം, ഇളനീർ, പാൽ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് അഭിഷേകം ചെയ്യുന്ന ചടങ്ങുണ്ട്. അഭിഷേകം ചെയ്ത തീർത്ഥം ശ്രീകോവിലിൻ്റെ ഓവു ചാലിലൂടെ പുറത്തേക്ക് ഒഴുക്കി വിടും. പല ക്ഷേത്രങ്ങളിലും കാണാൻ കഴിയുന്ന ഒരു കാഴ്ചയാണ്. ഓവിലൂടെ വരുന്ന അഭിഷേകം ചെയ്ത തീർത്ഥങ്ങൾ പലരും കൈകൊണ്ടെടുത്ത് കുടിക്കുകയും ശിരസ്സിൽ തളിക്കുകയുമെല്ലാം ചെയ്യുന്നു.

എന്നാൽ തീർത്തും തെറ്റായ ഒരു കാര്യമാണിത്. ഇത്തരത്തിൽ ചെയ്യുന്നത് നമ്മുടെ ശരീരത്തിൽ നെഗറ്റീവ് എനർജി ഉണ്ടാക്കുന്നതിന് കാരണമാകുകയാണ് ചെയ്യുക. ക്ഷേത്ര ദർശനത്തിലൂടെ ആർജിച്ചെടുത്ത എല്ലാ പോസിറ്റീവ് ഊർജവും ഇതിലൂടെ നഷ്ടപ്പെടും. ക്ഷേത്രങ്ങളിൽ അഭിഷേക ജലം പുറത്തേക്ക് വരുന്ന ഓവുചാലിനടുത്ത് വാ തുറന്ന് നിൽക്കുന്ന ഒരു രൂപം നിർമിച്ചു വച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. കുംഭോദരധാരി എന്നാണ് ഇതിന് പറയുന്നത്.

അതായത് അഭിഷേകം കഴിഞ്ഞ് പുറത്തേക്ക് വരുന്ന വെള്ളം ഭൂമിയിൽപ്പോലും വീഴാൻ പാടില്ല എന്നാണ്. അതുകൊണ്ട് തന്നെ കുഭോദരധാരി അതെല്ലാം കുടിച്ചിറക്കുന്നു. വിഗ്രഹത്തിലെത്തുന്ന എല്ലാ നെഗറ്റീവ് എനർജികളും കഴുകി കളയുന്നത് അഭിഷേകത്തിലൂടെയാണ്. ഇത്തരത്തിൽ അഭിഷേകത്തിനു ശേഷം പുറത്തു വരുന്ന ജലം നമ്മൾ സ്പർശിച്ചാൽ ഗുണത്തേക്കാളേറെ ദോഷമാണ് സംഭവിക്കുക.

എന്നാൽ ശ്രീ കോവിലിന് ഉള്ളിൽ നിന്നും പൂജാരി പൂജിച്ചു തീർത്ഥമായി ശംഖിലൂടെയും കിണ്ടിയിലൂടെയും നൽകുന്ന തീർത്ഥ ജലവും, ശിവ ക്ഷേത്രത്തിലെ ധാര ചെയ്ത ജലവും ശ്രീകോവിലിനുള്ളിൽ നിന്നും നൽകുന്നതും സ്വീകരിക്കാം അതിനു മേല്പറഞ്ഞ വിവരണം ബാധകമല്ല !!! എന്നാൽ ശ്രീ കോവിലിനു പുറത്തു നിന്നും കുംഭോദരധാരി പുറത്തു കളയുന്ന ജലം നെഗറ്റീവ് എനർജി നിറഞ്ഞതാണെന്നു പ്രത്യേകം ശ്രദ്ധിക്കുക!!

(കടപ്പാട്)

Related Articles

Latest Articles