Tuesday, April 30, 2024
spot_img

ഖജനാവ് കൊള്ളയടിയെതിർത്തത് പിണറായി വിജയനെ ചൊടിപ്പിച്ചു: ഗവർണർക്കെതിരെയുള്ള വർഗീയ പരാമർശത്തിനെതിരെ നടപടിയെടുക്കണം: കെ.സുരേന്ദ്രൻ

കോഴിക്കോട്: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണർക്കെതിരെ സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ വർഗീയ പരാമർശത്തിനെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ മതേതരത്വത്തിന്റെ ഏറ്റവും പ്രധാന മാതൃകയായ ശബരിമലയെ ഫൈസി വർഗീയമായി കാണുന്നത് ദുഷ്ടലാക്കോടെയാണ്. ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് ഫൈസി നടത്തിയ പരാമർശം മതസാഹോദര്യം തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിന്റെ പേരിൽ ഖജനാവ് കൊള്ളയടിക്കുന്നത് ഗവർണർ എതിർത്തതാണ് പിണറായി വിജയന്റെ പ്രകോപനത്തിന് കാരണം. ഇതേതുടർന്ന് ഭരണഘടനാ പദവിയായ ഗവർണറെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ട സംസ്ഥാന സർക്കാരിന്റെ നീക്കം ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണ്.

മാത്രമല്ല തങ്ങളുടെ അഴിമതിയെ ചോദ്യം ചെയ്താൽ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കുമെന്നാണ് സിപിഎം സർക്കാർ വെല്ലുവിളിക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും നടത്തിയ നീചമായ ആക്രമണങ്ങളാണ് മതമൗലികവാദികൾക്കും പ്രചോദനമാവുന്നത്. ഭരണപക്ഷത്തിന്റെ ഏറാൻമൂളികളായ പ്രതിപക്ഷവും ഭരണഘടനാ വിരുദ്ധ നീക്കത്തിനെ പിന്തുണയ്ക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles