Friday, October 2, 2026

കൊല്ലത്ത് ബൈക്ക് യാത്രക്കാരെ ഇടിചിട്ട് നിര്‍ത്താതെ പോയ കാര്‍ പിടികൂടി; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

കൊല്ലം: കൊല്ലം ചവറയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ പൊലീസ് പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരിൽ ഒരാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയാണ് അപകടം നടന്നത്. തിരുവനന്തപുരം മുടവൻമുകൾ സ്വദേശി ഗോപകുമാറിന്‍റെ കാറാണ് അപകടമുണ്ടാക്കിയത്. ഗോപകുമാറിന്‍റെ ബന്ധു പന്മനയിൽ താമസിക്കുന്ന വേലായുധനാണ് കാർ ഓടിച്ചതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Latest Articles