Friday, May 17, 2024
spot_img

കലാപാഹ്വാനം: ഇ ബുള്‍ ജെറ്റ് ഫാന്‍സിന് മുട്ടൻ പണിയുമായി പോലീസ്!!! നീക്കങ്ങൾ ഇങ്ങനെ…

കണ്ണൂർ: ഇ ബുള്‍ ജെറ്റിന്റെ ഫാന്‍സും ഉടൻ കുടുങ്ങും. ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തവർക്കെതിരെ കണ്ണൂർ സൈബർ പോലീസ് കേസെടുത്തിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്തു എന്നതിനാണ് കേസ്. പ്രകോപനപരമായ വീഡിയോ അപ്ലോഡ് ചെയ്തവരെ സംബന്ധിച്ച് പോലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. അതേ സമയം ഇരിട്ടി കിളിയന്തറ സ്വദേശികളായ ലിബിനിന്റെയും എബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജിയിൽ കോടതി ഈ മാസം 24 ന് വിശദമായി വാദം കേൾക്കും.

അതേസമയം ഇ ബുൾ ജെറ്റ് വിവാദത്തിൽ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകൾ പരിശോധിക്കുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷ്ണർ ആർ ഇളങ്കോ നേരത്തെ തന്നെ അറിയിച്ചിരുന്നു. പരസ്യമായി അസഭ്യം പറയുന്നത് കുട്ടികളായാലും കർശന നടപടിയെടുക്കുമെന്ന് കമ്മീഷ്ണർ പറഞ്ഞിരുന്നു. ആഗസ്റ്റ് 9ന് ആയിരുന്നു എബിനെയും ലിബിനെയും കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷം ഉണ്ടാക്കിയതിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് പിറ്റേ ദിവസം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോ കണ്ട് ആരാധകരാണെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ തടിച്ചുകൂടിയിരുന്നു. കൂടാതെ അറസ്റ്റിന് പിന്നാലെ ഇവരെ പിന്തുണച്ചുകൊണ്ടും എംവിഡി, കേരള പോലീസ് എന്നിവരെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ കേസെടുക്കാന്‍ സൈബര്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles