Saturday, May 18, 2024
spot_img

സിപിഐ എംഎൽഎ സമരം ഇരുന്ന സ്ഥലത്ത് ശുദ്ധി ക്രിയ :യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസ്

തൃ​ശൂ​ർ: ഗീ​താ ഗോ​പി എം​എ​ൽ​എ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ സ്ഥ​ല​ത്തു ചാ​ണ​ക​വെ​ള്ളം തളിച്ച് ശുദ്ധമാക്കിയ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്. ചേർപ്പ് പൊലീസാണ് ക​ണ്ടാ​ല​റി​യാ​വു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​കർക്കെതിരെ ​ കേസ് എടുത്തത്. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​താ​യ അ​തി​ക്ര​മം ത​ട​യു​ന്ന നി​യ​മ​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധിച്ചാണ് എം​എ​ൽ​എ ക​ഴി​ഞ്ഞ ദി​വ​സം പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തിയത്. ​ സ​മ​രം ന​ട​ത്തി എം​എ​ൽ​എ പോ​യ​തി​നു പിന്നാലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അവിടെ ചാ​ണ​ക​വെ​ള്ളം തളിച്ച് പ്രതിഷേധിച്ചത്. എം​എ​ൽ​എ ന​ട​ത്തു​ന്ന​ത് നാ​ട​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ശു​ദ്ധി​ക്രി​യ എ​ന്ന പേ​രി​ൽ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ എംഎൽഎ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ജാ​തീ​യ​ അ​ധി​ക്ഷേ​പ​ത്തിനി​ര​യാ​ക്കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രാ​തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ന​ട​പ​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ർ​ക്കും പ​രാ​തി ന​ൽ​കു​മെ​ന്നും ഗീ​ത ഗോ​പി അ​റി​യി​ച്ചു.

Related Articles

Latest Articles