Friday, April 26, 2024
spot_img

പിഎഫ്ഐ ഹർത്താൽ പൊതുമുതൽ നശിപ്പിച്ച കേസ്; കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് സംസ്ഥാന സർക്കാർ

കൊച്ചി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയിൽ മാപ്പ് പറഞ്ഞു . സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്ചയിൽ ഹൈക്കോടതിയിലാണ് ക്ഷമ ചോദിച്ചത്. പൊതുമുതൽ നശിപ്പിച്ച സംഭവം അതീവ ഗൗരവമുള്ള വിഷയമാണെന്നും ഹൈക്കോടതി പറഞ്ഞു.

റവന്യു റിക്കവറി നടപടികൾക്ക് ലാൻഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയെന്നും കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ മനഃപൂർവമായ വീഴ്ച വരുത്തിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ജനുവരി 15 നകം രജിസ്ട്രേഷൻ വകുപ്പ് കണ്ടെത്തിയ വസ്തുവകകൾ കണ്ടു കെട്ടുമെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു അറിയിച്ചു. എന്നാൽ ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ഒരു മാസത്തെ സമയം കൂടി വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപെട്ടിട്ടുണ്ട്.

Related Articles

Latest Articles