കോട്ടയം:വ്യവസായിയില് നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ചിനീയര് പിടിയിൽ. കോട്ടയം ജില്ലയിലെ മാഞ്ഞൂര് പഞ്ചായത്തിലാണ് എഞ്ചിനീയര് ഇരുപതിനായിരം രൂപയും സ്കോച്ച് വിസ്കിയും കൈക്കൂലിയായി ആവശ്യപ്പെട്ടത്. മാഞ്ഞൂര് പഞ്ചായത്തിലെ അസിസ്റ്റന്റ് എന്ജിനീയര് ഇ.ടി.അജിത്കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.പതിനാലു കോടി രൂപ മുടക്കി വ്യവസായം ചെയ്യാനിറങ്ങിയ പ്രവാസി വ്യവസായിയില് നിന്നാണ് അജിത് കൈക്കൂലി വാങ്ങിയത്.
ആദ്യം അയ്യായിരം രൂപയും സ്കോച്ച് വിസ്കിയും അജിത് കുമാര് കൈക്കൂലിയായി വാങ്ങിയിരുന്നു. പിന്നീട് ഇത് പോരെന്നും ഇരുപതിനായിരം രൂപയും സ്കോച്ചും വേണമെന്നും ആവശ്യപ്പെട്ടതോടെ വ്യവസായി വിജിലന്സിനെ സമീപിക്കുകയായിരുന്നു.

