Friday, May 17, 2024
spot_img

വിജയ തിളക്കത്തിൽ പെൺക്കുട്ടികൾ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ദില്ലി : സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് റോൾ നമ്പർ നൽകിയാൽ ഫലമറിയാനാകും. റോൾ നമ്പർ അറിയാനുള്ള സംവിധാനം സി.ബി.എസ്.ഇ നേരത്തേ ഒരുക്കിയിരുന്നു. ഫലം അറിയാനായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseresults.nic.in _ൽ സന്ദർശിക്കാം. cbse.gov.in അല്ലെങ്കിൽ cbse.nic.in വെബ്‌സൈറ്റുകളിലൂടെയും ഫലമറിയാനാകും. കൂടാതെ ഐ.വി.എസ്, എസ്.എം.എസ്, ഡിജിലോക്കർ, ഉമാങ് ആപ് വഴിയും ഫലം ലഭ്യമാകും. digilocker.gov.in ലൂടെ വിദ്യാർഥികൾക്ക് മാർക്ക് ഷീറ്റും സർട്ടിഫിക്കറ്റും ലഭിക്കും.

20 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സിബിഎസ്ഇ പത്താംക്ലാസ് ഫലത്തിനായി കാത്തിരുന്നത്. റജിസറ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. 99.04%വിജയം. വിജയത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 99.24% പെൺകുട്ടികൾ വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 98.89 ആണ്. മാത്രമല്ല കൊവിഡ് സാഹചര്യത്തിൽ സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതിനെ തുടർന്ന് പരീക്ഷ നടത്താതെയാണ് ഫലം പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെ ഇന്റേണൽ മാർക്ക്, മുൻ പരീക്ഷകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം. പരീക്ഷയില്ലാതെ പത്താം ക്ലാസിലെ ഫലങ്ങൾ ഇതാദ്യമായാണ് ബോർഡ് പ്രഖ്യാപിക്കുന്നത്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles