Sunday, May 26, 2024
spot_img

ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തി നതാഷ; ലോകത്തിലെ ഏറ്റവും മിടുക്കിയായ വിദ്യാർത്ഥിനിയായി ഈ പതിനൊന്നുവയസ്സുകാരി

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും മിടുക്കിയായ വിദ്യാർത്ഥിനിയായി ഇന്ത്യൻ-അമേരിക്കൻ വംശജയായ അഞ്ചാം ക്ലാസുകാരി. 11 വയസ്സുകാരിയായ നതാഷയാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. അമേരിക്കൻ യൂണിവേഴ്‌സിറ്റിയാണ് ഈ കൊച്ചുമിടുക്കിയെ ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിമതിയായ വിദ്യാർത്ഥിനിയായി തിരഞ്ഞെടുത്തത്. 84 രാജ്യങ്ങളിലായി 19,000ത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. വിദ്യാർത്ഥികളുടെ യഥാർത്ഥ പഠന ശേഷി മനസിലാക്കാൻ എസ്.എടി, എ.സി.ടി പരീക്ഷകൾ വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ. ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റെഡ് യൂത്ത് ടാലന്റ് പരീക്ഷയിൽ 20 ശതമാനത്തിൽ താഴെ കുട്ടികൾ മാത്രമാണ് വിജയിക്കാറുള്ളത്.

എന്നാൽ ഈ പരീക്ഷകളിൽ നതാഷ മികച്ച പ്രകടനമാണ് കാഴ്‌ച്ചവെച്ചതെന്ന് ജോൺസ് ഹോപ്കിൻസിലെ അധികൃതർ പറഞ്ഞു. ഇന്ത്യൻ വംശജയായ നതാഷ ന്യൂജേഴ്‌സിയിലെ തെൽമ എൽ സ്റ്റാൻഡ് മിയർ എലമന്ററി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. പരീക്ഷകളിൽ 90 ശതമാനത്തിന് മുകളിൽ മാർക്കാണ് ഈ പതിനൊന്നുകാരി നേടിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles