Sunday, October 11, 2026

‘കേന്ദ്രം മാതൃക കാണിച്ചു, സംസ്ഥാനവും കാണിക്കണം’; ഏതാണ്ട് 65 രൂപക്ക് നമുക്ക് കിട്ടേണ്ട പെട്രോള്‍ ആണ്; തുറന്നടിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കര്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ മാതൃക കാണിച്ചത് പോലെ സംസ്ഥാന സര്‍ക്കാരും മാതൃക കാണിക്കണമെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

ഇന്ധനവിലയില്‍ കേന്ദ്ര ഗവണ്മെന്റ് വരുത്തിയ മാറ്റം കേരളം കൂടി വരുത്തിയാലെ പൂര്‍ണ്ണമാകൂ എന്നാണ് രഞ്ജിത്ത് പറയുന്നത്.

രഞ്ജിത്തിനൊപ്പം പല പ്രമുഖരും ഇതേ കാര്യം പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഇന്ധനവിലയില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്താത്തതിനെതിരെ സാമൂഹ്യമാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

കേരളം ഇന്ധനനികുതി കുറയ്ക്കില്ല പകരം ക്രിസ്മസ് കിറ്റില്‍ ഒരു ക്രീം ബിസ്‌ക്കറ്റ് എക്സ്ട്രാ, കയ്യടിക്കടാ എന്നാണ് സോഷ്യല്‍ മീഡിയയിൽ ഉയരുന്ന പ്രതികരണം.

എന്നാല്‍ ഈ പ്രതികരണങ്ങള്‍ പാഴെ തള്ളിക്കൊണ്ടാണ് ധനമന്ത്രി രംഗത്തു വന്നിരിക്കുന്നത്.

കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും, അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ധനവില കുറയ്ക്കാന്‍ പറ്റില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Related Articles

Latest Articles