Monday, April 29, 2024
spot_img

രാജ്യവിരുദ്ധ പ്രചാരണവും വ്യാജ വാർത്തകളും പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾ പൂട്ടിച്ച് കേന്ദ്രസർക്കാർ; നിരോധിച്ചത് പാകിസ്ഥാന്റേത് ഉൾപ്പെടെ എട്ടെണ്ണം

ദില്ലി: രാജ്യവിരുദ്ധ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലുകളെ വീണ്ടും പൂട്ടിച്ച് കേന്ദ്രസർക്കാർ. ഒരു പാക് ചാനലുൾപ്പെടെ എട്ടെണ്ണമാണ് ഇത്തവണ സർക്കാർ നിരോധിച്ചത്. രാജ്യത്തിന്റെ ദേശീയ സുരക്ഷ, വിദേശബന്ധം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിച്ച ചാനലുകളാണിതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.

നിരോധിച്ച ചാനലുകൾക്ക് ഏകദേശം 114 കോടിയിലധികം കാഴ്ചക്കാരുണ്ടായിരുന്നുവെന്നും 85 ലക്ഷത്തിലധം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നതായും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഐടി ആക്ട് 2021 പ്രകാരമാണ് ചാനലുകൾ പൂട്ടിച്ചത്. നേരത്തെയും പലതവണകളിലായി സോഷ്യൽമീഡിയ പ്രൊഫൈലുകളും യൂട്യൂബ് ചാനലുകളും കേന്ദ്രസർക്കാർ പൂട്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ 38 യൂട്യൂബ് ചാനലുകളും ജനുവരിയിൽ 35ഓളം ചാനലുകളും സർക്കാർ നിരോധിച്ചിരുന്നു. രാജ്യവിരുദ്ധ പ്രചാരണങ്ങൾ നടത്തുകയും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന ചാനലുകൾക്കെതിരെ കർശന നടപടി തുടരുമെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രഖ്യാപിച്ചിട്ടുള്ളത്.

Related Articles

Latest Articles