Friday, May 3, 2024
spot_img

പ്രധാനമന്ത്രി ഇന്ന് അയ്യന്റെ മണ്ണിൽ! പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയുടെപ്രചാരണ പരിപാടിയിൽ പങ്കെടുക്കും

തിരുവനന്തപുരം: ലോക്സഭ പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പത്തനംതിട്ടയിൽ. രാവിലെ 11 മണിയോടെ അദ്ദേഹം ജില്ലയിലെത്തും. തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്ററിൽ പ്രമാടം സ്റ്റേഡിയത്തിൽ എത്തുന്ന അദ്ദേഹം, റോഡ് മാർഗ്ഗമാണ് പത്തനംതിട്ടയിലേക്ക് പോകുന്നത്. ജില്ലാ സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദിയിലേക്കാണ് പ്രധാനമന്ത്രി എത്തിച്ചേരുക.

അനിൽ ആന്റണിക്ക് പുറമേ മറ്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളും പൊതുവേദിയിൽ സന്നിഹിതരായിരിക്കും. ആറ്റിങ്ങലിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവഡേക്കർ അടക്കമുള്ളവരും സമ്മേളന വേദിയിലുണ്ടാകും.

ഇന്ന് കന്യാകുമാരിയിലും തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിനായി പ്രധാനമന്ത്രി എത്തുന്നുണ്ട്. പത്തനംതിട്ടയിലെ പ്രചരണത്തിന് ശേഷം പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങും. 19-ന് പാലക്കാട്ട് പ്രധാനമന്ത്രി എത്തുന്നുണ്ട്. അവിടെ റോഡ് ഷോയിൽ പങ്കെടുക്കും.

Related Articles

Latest Articles