Sunday, December 28, 2025

കേന്ദ്രം തന്നെ ശെരി; നിരോധനത്തിനെതിരെ മീഡിയ വൺ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കേന്ദ്ര സർക്കാറിന്റെ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വണ്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. സംപ്രേക്ഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മീഡിയ വണ്‍ ചാനല്‍ അധികൃതർ ഹർജി നൽകിയിരുന്നു. ചാനലിന്റെ ഹർജി പരിഗണിച്ച കോടതി വിലക്കിന് സ്റ്റേ അനുവദിച്ചിരുന്നു. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ കേന്ദ്രം തയ്യാറാവാതിരുന്നത്.

അതീവ ഗുരുതരമായ കണ്ടെത്തെലുകളാണ് ഉള്ളതെന്നും റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ കണ്ടെത്തലുകൾ കോടതി ശരിവെച്ചു
ജസ്റ്റിസ് നഗരേഷ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട വിവിധ ഫയലുകള്‍ പരിശോധിച്ചതായി അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles