Tuesday, May 14, 2024
spot_img

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ? മിനിമം ചാര്‍ജ് പത്ത് രൂപയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവ് നിലവിൽ വരുന്നു. മിനിമം ചാര്‍ജ് പത്ത് രൂപയായി ഉയര്‍ത്താനാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനും വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് ഉടന്‍ തന്നെ മന്ത്രിസഭാ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തു നിന്ന് തിരിച്ചെത്തിയ ശേഷം ഗതാഗത മന്ത്രി ആന്റണി രാജു ബസ് ചാര്‍ജ് വര്‍ധനവ് നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധന നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

കിലോമീറ്ററിന് നിലവില്‍ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കി വര്‍ധിപ്പിക്കും. രാത്രി യാത്രയ്ക്ക് മിനിമം ചാര്‍ജ് 14 രൂപയാക്കും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ രണ്ട് രൂപയില്‍ നിന്നു അഞ്ച് രൂപയായി ഉയര്‍ത്തും. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും.

Related Articles

Latest Articles