Friday, October 2, 2026

അതിരൂക്ഷ കോവിഡ്-ഒമിക്രോൺ വ്യാപനം; ‘ചികിത്സാ സൗകര്യങ്ങൾ കൂട്ടണം, ജില്ലാതലത്തിൽ കൺട്രോൾ റൂമുകളുടെ പ്രവർത്തനം ഉടൻ തുടങ്ങണം’ ; സംസ്ഥാനങ്ങളോട് മുൻകരുതൽ സ്വീകരിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി: രാജ്യത്ത് മൂന്നാം തരംഗത്തിൻ്റെ വരവറിയിച്ചുകൊണ്ട് കോവിഡ് രോഗികൾ കുത്തനെ ഉയർന്നതോടൊപ്പം ഒമിക്രോൺ കേസുകൾ കൂടി വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മുൻകരുതൽ സ്വീകരിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം.

‘ജില്ലാ അടിസ്ഥാനത്തിൽ ഉടൻ കൺട്രോൾ റൂം തുറക്കണം. താൽക്കാലിക ആശുപത്രികൾ ഉൾപ്പെടെ ഒരുക്കി ചികിത്സാ സൗകര്യങ്ങൾ കൂട്ടണം. ഹോട്ടലുകളും മറ്റും കോവിഡ് ആശുപത്രികൾ ആക്കി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ബന്ധപ്പെടാൻ കോൾ സെൻററുകൾ ഒരുക്കണം.’- ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.

അതേസമയം രാജ്യത്ത് 1413 പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കൂടാതെ കോവിഡ് കേസുകളും (22,775) കൂടി. ഇതിന് പിന്നാലെയാണ് കോവിഡ് വ്യാപനം നേരിടാൻ സജ്ജമാക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് ഇന്ന് കത്തയച്ചത്.

Related Articles

Latest Articles