Friday, May 24, 2024
spot_img

ഉദ്വേഗവും ഉൾപ്പുളകവും നിറഞ്ഞ നിമിഷങ്ങൾ; വാനോളം പ്രതീക്ഷയർപ്പിച്ച് ഭാരതം, ചന്ദ്രയാൻ 3 സോഫ്‌റ്റ് ലാന്‍ഡിങ്ങ് നാളെ വൈകിട്ട് 5.45ന്

ദില്ലി : ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യയുടെ ചന്ദ്രയാന്‍ 3 എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നാളെ വൈകിട്ട് 6 :04ന് ചന്ദ്രയാന്‍ ചന്ദ്രന്‍റെ ഉപരിതലത്തില്‍ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാന്‍ഡര്‍ മൊഡ്യൂള്‍ ആന്തരിക പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചന്ദ്രനിലെ നിർദ്ദിഷ്ട ലാന്‍ഡിങ് സൈറ്റില്‍ സൂര്യോദയത്തിനായി കാത്തിരിക്കുകയാണ് എന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു. ഏറെ പ്രതീക്ഷ വച്ചിരുന്ന ചന്ദ്രയാന്‍ 2 പരാജയപ്പെട്ടതിന് ശേഷമുള്ള ഇന്ത്യയുടെ ശ്രമമാണ് ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ 2ന് സമാനമായ ലാന്‍ഡറും റോവറും ചന്ദ്രയാന്‍ 3 ല്‍ ഉണ്ടെങ്കിലും ഓര്‍ബിറ്റര്‍ ഇല്ല. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി സോഫ്‌റ്റ് ലാന്‍ഡിങ് നടത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ തയ്യാറാക്കിയ ചന്ദ്രയാന്‍ 3 പദ്ധതിയ്‌ക്ക് 250 കോടി രൂപയാണ് ചെലവായത്.

അതേസമയം ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ സാധ്യയമായതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ട്.
അതിനാല്‍ ചന്ദ്രയാന്‍ 3 യില്‍ പ്രത്യേകം ഓര്‍ബിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തീകരിച്ചിരുന്നു. ചന്ദ്രയാൻ മൂന്നിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ ഐഎസ്ആർഒ പുറത്തു വിട്ടിരുന്നു. ചന്ദ്രന്റെ ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത ഭാഗങ്ങളിലെ ചിത്രങ്ങളാണ് ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് കാമറ പകര്‍ത്തിയ ശേഷം പുറത്തുവിട്ടത്. വലിയ ഗര്‍ത്തങ്ങള്‍ അടക്കം ചിത്രങ്ങളില്‍ വ്യക്തമാണ്.

Previous article
Next article

Related Articles

Latest Articles