Sunday, May 5, 2024
spot_img

സന്യാസിമാരുടെ കാൽതൊട്ട് വന്ദിക്കുന്നത് തന്റെ ശീലം; തന്നേക്കാൾ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണ്, യോ​ഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ച സംഭവത്തിൽ വിമർശനങ്ങളെ കാറ്റിൽപറത്തി സൂപ്പർ സ്റ്റാർ രജനികാന്ത്

ചെന്നൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ സന്ദര്‍ശിക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ച സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ വാർത്തകൾ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ നിറഞ്ഞതാണ്. എന്നാൽ കാൽ തൊട്ട് വന്ദിച്ചതിന് പിന്നാലെ വിമർശനവുമായി എത്തിയ തൊഴുത്തിൽ കുത്തികൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് അദ്ദേഹം. സന്യാസിമാരുടെ കാൽതൊട്ട് വന്ദിക്കുന്നത് തന്റെ ശീലമാണെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും രജനികാന്ത് വ്യക്തമാക്കി. ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓഗസ്റ്റ് 19ന് രജനികാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്‍റെ ഒരു പ്രത്യേക പ്രദര്‍ശനം ലഖ്നൗവിൽ വച്ച് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആണ് താരം പ്രദേശത്ത് എത്തിച്ചേര്‍ന്നത്. പിന്നീടാണ് യോഗി ആദിത്യനാഥിനെ സന്ദർശിക്കാനായി നടൻ എത്തിയത്. യോഗിയുടെ ലഖ്നൗവിലെ വീട്ടിൽ വച്ചായിരുന്നു ഇരുവരുടെയും കണ്ടുമുട്ടൽ. പിന്നീട് യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ട് വന്ദിച്ച് രജനി ഉപചാരം പ്രകടിപ്പിച്ചിരുന്നു.

Related Articles

Latest Articles