Thursday, September 24, 2026

വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും;സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ മാറ്റം

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്‌ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും മുൻനിർത്തി സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ മാറ്റം.ഏപ്രിൽ 23 മുതൽ 25 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്നുള്ള ചില സർവീസുകൾക്കാണ് മാറ്റം ഏർപ്പെടുത്തിയിരിക്കുന്നത്.ഈ ദിവസങ്ങളിൽ മലബാർ, ചെന്നൈ മെയിലുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകൾ യാത്ര തുടങ്ങുന്നതും കൊച്ചുവേളിയിൽ നിന്ന് തന്നെയായിരിക്കും.

24ന് മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് കൊച്ചുവേളി വരെ മാത്രം. 23ന് ശബരി എക്സ്പ്രസും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. 24നും 25നും കൊല്ലം- തിരുവനന്തപുരം എക്സ്പ്രസ് കഴക്കൂട്ടം വരെ മാത്രമേ സർവീസ് നടത്തൂ. 24നും 25നും നാ​ഗർകോവിൽ- കൊച്ചുവേളി എക്സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും. കൊച്ചുവേളി- നാ​ഗർകോവിൽ എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടും.

Related Articles

Latest Articles