Thursday, May 2, 2024
spot_img

‘തിരുവനന്തപുരത്തെ ‍ജനങ്ങൾക്ക് മാറ്റം അനിവാര്യമാണ്; വികസനം കൊണ്ടുവരാൻ എനിക്ക് കഴിയും’; തലസ്ഥാനന​ഗരിയുടെ പുരോ​ഗതിക്കുള്ള ആദ്യപടിയായിട്ടാണ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ‍ജനങ്ങൾക്ക് ഒരു മാറ്റം അനിവാര്യമാണ്, തലസ്ഥാനന​ഗരിയുടെ പുരോ​ഗതിക്കുള്ള ആദ്യപടിയായിട്ടാണ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ ജനങ്ങൾക്ക് വികസനമാണ് ആവശ്യം. എന്നാൽ കോൺ​ഗ്രസും കമ്യൂണിസ്റ്റും മറ്റ് വിഷയങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പത്രിക സമർപ്പണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തിരുവനന്തപുരത്തിന്റെ പുരോ​ഗതിക്കായി ഞാൻ പരിശ്രമിക്കും. അതിന് മുന്നോടിയായിട്ടാണ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ജനങ്ങളുടെ അനു​ഗ്രവും പിന്തുണയും എന്നോടൊപ്പമുണ്ടാകണമെന്ന് ഞാൻ അപേക്ഷിക്കുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എന്നോടൊപ്പം വിദേശകാര്യമന്ത്രി എസ്.ജയശങ്കരും ടിപി ശ്രീനിവാസൻ സാറും കൂടെയുണ്ടായിരുന്നു. അവരുടെ പിന്തുണയ്‌ക്കും നന്ദി അറിയിക്കുന്നുവെന്ന്’ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തിരുവനന്തപുരത്തെ ‍ജനങ്ങൾക്ക് ഒരു മാറ്റം അനിവാര്യമാണ്. തലസ്ഥാനന​ഗരത്തിന് മാറ്റം കൊണ്ടുവരുവാൻ എനിക്ക് താല്പര്യം ഉണ്ട്. അതിനുള്ള കഴിവും എനിക്കുണ്ട്. ത്രികോണ മത്സരമാണ് തിരുവനന്തപുരം മണ്ഡലത്തിൽ നടക്കുന്നത്. കോൺ​ഗ്രസിനും കമ്യൂണിസ്റ്റിനും പുരോ​ഗതിയെക്കുറിച്ചും വികസനത്തെക്കുറിച്ചുമൊന്നും പറയാനില്ല. അവർ ആദ്യ ദിവസം മുതൽ ഇന്നുവരെയും വികസനത്തെക്കുറിച്ച് സംസാരിക്കാതെ മറ്റുവിഷയങ്ങൾക്ക് പ്രാധാന്യം നൽകുകയാണ് ചെയ്യുന്നത്. എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിലെ ഇന്ത്യയുടെ വികസനത്തെക്കുറിച്ചാണ് പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles